യുഎഇയിൽ രാത്രിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് യുഎഇ. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ. വ്യാഴാഴ്ച മുതലാണ് രാജ്യവ്യാപകമായി അണുനശീകരണ ക്യാമ്പെയിൻ ആരംഭിക്കുന്നത്. രാജ്യത്ത് 333 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ യുഎഇ കർശന ഗതാഗത നിയന്ത്രണങ്ങളാണ് പ്രാബല്യത്തിൽ വരുത്തിയത്.